6 വയസ്സുകാരൻ വിമാനം മാറിക്കയറി,ഒറ്റക്ക് എത്തിപ്പെട്ടത് മറ്റൊരു സ്ഥലത്ത്, സംഭവം ഇങ്ങനെ

 


കാസ്പർ എന്ന ആറു വയസ്സുകാരനാണ് കഥാപാത്രം. ഫിലാഡൽഫിയിൽ നിന്നും ഫ്ലോറിഡയിലേക്ക് തന്നെ മുത്തശ്ശിയെ കാണാൻ വേണ്ടി പോവുകയായിരുന്നു ആറുവയസ്സുകാരനായ കാസപർ എന്ന ബാലൻ.


 എന്നാൽ കാസ്പർ കയറിയത് തന്റെ വിമാനത്തിൽ ആയിരുന്നില്ല. കുട്ടിയെ കാണാതായതോടെ വിമാനത്താവളത്തിൽ എത്തിയ മുത്തശ്ശി പരിഭ്രാന്തനായി. വിമാനം എത്തിയിട്ടും കുട്ടിയെ കാണാനില്ല.


 ഇതുമായി ബന്ധപ്പെട്ട ഫ്ലൈറ്റ് അധികൃതരോട് കുട്ടിയുടെ മുത്തശ്ശി വിശദാംശങ്ങൾ തേടി. അതേസമയം ഫ്ലൈറ്റ് മാറിക്കേറിയ ബാലൻ എത്തിച്ചേർന്നതാവട്ടെ ഒർലാൻഡോയിലും.ഒർലാൻഡോയിൽ ചെന്ന് ഇറങ്ങിയ ഉടനെ തന്നെ കുട്ടി തന്റെ മുത്തശ്ശിയെ വിളിക്കുകയും. അവർ ഉടനെ അവനെ കൂട്ടാനായി ഒർലാൻഡോയിലും യാത്ര ചെയ്യുകയും ചെയ്തു.ഇതുമായി ബന്ധപ്പെട്ട വിമാന കമ്പനി ക്ഷമാപണവും നടത്തി.എന്നാൽ ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ ഇത് വലിയ വാർത്തയായിട്ട് ഉണ്ടായിരുന്നു.