ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക,ഇക്കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്യുക
നമ്മളെല്ലാവരും ഓൺലൈൻ പെയ്മെന്റ് ആണ് ഇപ്പോൾ കൂടുതലായി നടത്താറ്. ഇതിൽ നല്ല വശങ്ങളും ഉണ്ട് ദോഷവശങ്ങളും ഉണ്ട്. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ വളരെയധികം സുരക്ഷിതമായി വേണം നമ്മൾ ഉപയോഗിക്കാൻ. ഇത്തരത്തിൽ എങ്ങനെ ഈ യുപിഐ പണമിടപാട് ആപ്പുകൾ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് പരിശോധിക്കാം.
ആദ്യമായി ഈ ആപ്പുകൾക്ക് ഒരു ലോക്ക് സംവിധാനം ഏർപ്പെടുത്തുക. ഫോണിൽ തന്നെയുള്ള സുരക്ഷിതമായ ആപ്പ് ലോക്ക് സംവിധാനങ്ങൾ ആകും ഏറ്റവും ഉചിതം. അതിനുശേഷം ആപ്പുകൾ തുറക്കാൻ വേണ്ടി സ്ക്രീൻ ലോക്കോ അല്ലെങ്കിൽ ഫിംഗർ പ്രിന്റ് സംവിധാനങ്ങൾ നമ്മൾക്ക് ഉപയോഗിക്കാം.
ആപ്പുകൾ തുറക്കുമ്പോൾ സ്ക്രീൻഷെയറിങ് ഒന്നും പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഒരാൾക്കും നമ്മുടെ ഓ ടി പി വിശദാംശങ്ങൾ പറഞ്ഞു കൊടുക്കാതിരിക്കുക. അതുപോലെതന്നെ അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരത്തിൽ നമ്മുടെ പെയ്മെന്റ് സംവിധാനങ്ങൾ സുരക്ഷിതമാക്കി വെക്കാൻ നമ്മൾക്ക് സാധിക്കും. ഇതിനായി ഈ ആപ്പുകളും നമ്മളെ വളരെയധികം സഹായിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല