സംസ്ഥാനത്തെ സ്കൂളുകൾ നാളെ വീണ്ടും തുറക്കും; ഇനി വരുന്നത് നിർണായക ദിവസങ്ങൾ
തിരുവനന്തപുരം: ക്രിസ്തുമസ് അവധിക്കുശേഷം സ്കൂളുകൾ നാളെ വീണ്ടും തുറക്കും. ഡിസംബർ 22ന് രണ്ടാം പാദവാർഷിക പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത്. ക്രിസ്തുമസ് അവധിക്കുശേഷം നാളെ പുതുവർഷത്തെ പ്രത്യാശയോടെ വരവേറ്റ് കുരുന്നുകൾ വീണ്ടും സ്കൂളിൽ എത്തും.
സംസ്ഥാനത്തെ സ്കൂളുകൾ നടക്കുന്ന എൻഎസ്എസ് ക്യാമ്പുകൾക്കും നാളെ സമാപനമാകും. നാളെ സ്കൂൾ തുറന്നാൽ മറ്റന്നാൾ മന്നംജയന്തി പ്രമാണിച്ച് സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധിയാണ്.
ജനുവരിയിൽ ഇത്തവണ ആകെ 8 അവധി ദിവസങ്ങൾ ഉണ്ട്.ഫെബ്രുവരി മാസത്തിലും 8 അവധികൾ വരുന്നു. ഫെബ്രുവരി മാസം അവസാനത്തോടെ ഹയർസെക്കൻഡറി മോഡൽ പരീക്ഷകളും ഇതിനിടയിൽ പ്രാക്ടിക്കൽ പരീക്ഷകളും വരുന്നുണ്ട്. കൂടാതെ മാർച്ചിലെ എസ്എസ്എൽസി പരീക്ഷയും. അതുകൊണ്ടുതന്നെ തിരക്കിട്ട മൂന്നു മാസങ്ങളാണ് ഇനി സ്കൂളുകളെയും കുട്ടികളെയും കാത്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Highlights ; School reopen back After Christmas holiday tomorrow
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല