ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പണി തന്നു തുടങ്ങി ; പേടിഎം നൂറിലേറെ ജീവനക്കാരെ പിരിച്ചുവിട്ടു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ ഇപ്പോൾ എല്ലായിടത്തും പരിശോധിക്കുന്ന കാലമാണ്. അക്കാലത്താണ് പേടിഎം ഉൾപ്പെടെയുള്ള ആപ്പുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പരിശോധിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഇന്ത്യയിൽ ഒട്ടാകെ 100 ലേറെ ജീവനക്കാരെ പിരിച്ചുവിടുന്നത്. ഓട്ടോമേഷൻ ഉപയോഗിച്ചുകൊണ്ട് കാര്യക്ഷമത വർദ്ധിപ്പിക്കാൻ ആകും എന്നുള്ള കണക്ക് കൂട്ടലിലാണ് കമ്പനി.
അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെലവ് ചുരുക്കാൻ ആകും എന്നുള്ള പ്രതീക്ഷയും ഉണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ. ജീവനക്കാരുടെ ചെലവിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ ലഭിക്കാൻ സാധിക്കും എന്നാണ് കമ്പനിയുടെ വിലയിരുത്തൽ. സെയിൽസ് അടക്കം ഉള്ള ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് ആണ് പിരിച്ചുവിട്ടത് എന്നാണ് ലഭിക്കുന്ന സൂചനകൾ.
Highlights:Paytm lays off over 100 employees as firm implements AI automation tech
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല