കെ സ്മാർട്ട്‌, സിം കാർഡ്, യു പി ഐ പേയ്‌മെന്റ് നാളെ മുതൽ ഉണ്ടാകുന്നത് വമ്പൻ മാറ്റങ്ങൾ ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക

 


പുതുവർഷം നാളെ പിറക്കുകയാണ്, വമ്പൻ കാര്യങ്ങളും ഇതുമായി ബന്ധപ്പെട്ടു ഉണ്ടാകും. ജീവിതം മുൻകൂട്ടി പ്ലാൻ ചെയ്യുന്നവർ ആയിരിക്കും നമ്മളിൽ പലരും.

ഇതുമായി ബന്ധപ്പെട്ടു നാളെമുതൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് ആണ് എന്ന് പരിശോധിക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കെ സ്മാർട്ട്‌ പദ്ധതി ആണ്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ സേവനങ്ങൾ ലഭിക്കുന്ന ആപ്പാണ് കെ സ്മാർട്ട്‌. ആദ്യഘട്ടത്തിൽ ഇത് കോർപ്പറേഷനുകളിലും നഗരസഭകളിലും ആയിരിക്കും ലഭ്യമാവുക. ഏപ്രിൽ ഒന്നു മുതൽ തന്നെ എല്ലാ പഞ്ചായത്തിലും ലഭ്യമാക്കാനുള്ള നടപടികളിലേക്കാണ് സർക്കാർ കടക്കുന്നത്. ഓൺലൈനായി തന്നെ സർട്ടിഫിക്കറ്റുകൾ നമുക്ക് ലഭിക്കാനും ഇതുവഴി സഹായിക്കും. അതോടൊപ്പം തന്നെ വാട്സാപ്പിലും ഇമെയിലുമായി സർട്ടിഫിക്കറ്റുകൾ ലഭിക്കും.

 ഏറ്റവും പ്രധാനപ്പെട്ടത് സിം കാർഡ് മായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റ് ആണ്. സിം കാർഡ് എടുക്കുമ്പോൾ പേപ്പർ രഹിതമായി അപേക്ഷിക്കാൻ ഇനി മുതൽ സാധിക്കും. പേപ്പർ രഹിത കെവൈസി നടപ്പാക്കാനാണ് ഇപ്പോൾ തീരുമാനം.

 അതുപോലെതന്നെയാണ് യുപിഐ ഐഡികൾ. ഒരു വർഷമായി പണം ഇടപാട് നടത്താത്ത യുപിഎഡുകളും മൊബൈൽ നമ്പറും ഉപയോഗിക്കാൻ നാളെ മുതൽ ചിലപ്പോൾ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ഇങ്ങനെ കുറച്ചധികം മാറ്റങ്ങളോടെയാണ് നാളെ മുതൽ നമ്മൾ ജീവിക്കാൻ പോകുന്നത്. എല്ലാ മാന്യ പ്രേക്ഷകർക്കും സ്കൂൾ ട്യൂട്ടറിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Highlights : New changes from january 2024