സംസ്ഥാന സ്കൂൾ കലോത്സവം ; സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായി മമ്മൂട്ടി പങ്കെടുക്കും
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്താണ് നടക്കുന്നത്. അതിന്റെ ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി വരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു. ഒരുക്കങ്ങളും മറ്റു ക്രമീകരണങ്ങളും വിദ്യാഭ്യാസ മന്ത്രി വിശദമായി തന്നെ വിശദീകരിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കാണികൾക്കും മാധ്യമങ്ങൾക്കും ഉള്ള എല്ലാ സൗകര്യങ്ങളും തയ്യാറാ കഴിഞ്ഞതായും കലോത്സവ ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വളരെ ഗംഭീരമായ ഈ വർഷം കലാമാങ്കം ആഘോഷിക്കാൻ കൊല്ലവും അതോടൊപ്പം തന്നെ സർക്കാരും തീരുമാനിച്ചിരിക്കുന്നത്. വളരെ വിപുലമായ സൗകര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഒരുക്കിയിരിക്കുന്നത്. വിവാദങ്ങളില്ലാതെ നല്ലൊരു കലോത്സവ കാലമാണ് കാത്തിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട സമാപന സമ്മേളനത്തിന് മുഖ്യ അതിഥിയായി മമ്മൂട്ടി എത്തും എന്നുള്ള ഒരു വിവരവും ലഭിക്കുന്നുണ്ട്. സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പങ്കെടുക്കും.
വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യം ഭക്ഷണവും എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കൂടുതൽ വാർത്തകൾ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Highlights : Kerala School Kalolsavam 2024 in kollam
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല