എൻഎസ്എസ് ക്യാമ്പുകളിൽ പഠിപ്പിക്കുന്നത് വൃത്തികേടുകൾ ; ആക്ഷേപവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
ഹൈസെക്കൻഡറി സ്കൂളുകളിൽ നടത്തുന്ന എൻഎസ്എസ് ക്യാമ്പുകളെ വിമർശിച്ച് മുസ്ലിം ലീഗ്. ക്യാമ്പുകളിൽ വൃത്തികേടുകൾ പഠിപ്പിക്കാനുള്ള സ്ഥലമാണ് എന്നാണ് മുസ്ലിം സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയത്.എൻഎസ്എസ് ക്യാമ്പുകളിൽ വൃത്തികേടുകൾ പഠിപ്പിക്കാനുള്ള സ്ഥലമായി എന്നും, പാഠ്യപദ്ധതിയിൽ പഠിപ്പിക്കുന്നത് അനാവശ്യ കാര്യങ്ങളാണ് എന്നും സ്വവർഗരതിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉൾക്കൊള്ളുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽജിബിറ്റിക്യു വിനെ അനുകൂലിച്ചിരുന്ന പല രാജ്യങ്ങളും അത്തരം തീരുമാനങ്ങളിൽ നിന്നും പിന്മാറുകയും.അവരെക്കാൾ വലിയ രീതിയിലുള്ള കമ്മ്യൂണിസത്തിലേക്കാണോ നമ്മൾ പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ ഇടങ്ങളിൽ എൻഎസ്എസ് ക്യാമ്പുകൾക്ക് തുടക്കമായി. എൻഎസ്എസ് ക്യാമ്പുകൾ പൊതുവേ ക്രിസ്മസ് അവധിക്കാലത്ത് നടത്താറുണ്ട്. ജനുവരി ഒന്നിന് ഈ വർഷത്തെ ക്യാമ്പുകൾ അവസാനിക്കും.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Highlights : Kerala Nss Camp 2023 (National Service Scheme)
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല