സംസ്ഥാന സ്കൂൾ കലോത്സവവും ഹൈ ടെക് ആണ് ; കലോത്സവ ആപ്പ് പുറത്തിറക്കി ; സമഗ്ര കവറേജുമായി സ്കൂൾ ട്യൂട്ടർ ന്യൂസ്
![]() |
ആപ്പിന്റെ പ്രകാശനം |
സംസ്ഥാന സ്കൂൾ കലോത്സവം പൂർണമായി ഹൈടെക് ആക്കി കൈറ്റ്. പ്രോഗ്രാമുകൾ അതോടൊപ്പം തന്നെ പ്രോഗ്രാം ഷെഡ്യൂൾ ഏതൊക്കെ സ്റ്റേജിലാണ് പ്രോഗ്രാമുകൾ നടക്കുക, അങ്ങനെ ഒത്തിരി അധികം കാര്യങ്ങൾ ഒറ്റ ആപ്പിൽ ലഭ്യമാക്കി കൈറ്റ് വിക്ടേഴ്സ്. സംസ്ഥാന സ്കൂൾ കലോത്സവം ഹൈടെക് മാതൃകയിലേക്ക് മാറുകയാണ്, പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സ്കൂളുകൾ എല്ലാം ഹൈടെക് ആക്കി മാറ്റിയത്. അതിന്റെ തുടർച്ച എന്നോണമാണ് ഇപ്പോൾ കലോത്സവം ഉൾപ്പെടെ ഹൈടെക് മാതൃകയിലേക്ക് മാറുന്ന കാഴ്ച കാണുന്നത്.
അതോടൊപ്പം തന്നെ സംസ്ഥാന സ്കൂൾ കലോത്സവം സമഗ്ര കവറേജുമായി സ്കൂൾ ട്യൂട്ടർ തയ്യാറായി. കലോത്സവമായി ബന്ധപ്പെട്ട വാർത്തകൾ അപ്പപ്പോൾ തന്നെ ലഭിക്കാനുള്ള സൗകര്യങ്ങൾ സ്കൂൾ ലഭ്യമാക്കി.കൊല്ലത്തുനിന്നുള്ള വാർത്തകളും അതോടൊപ്പം തന്നെ ചിത്രങ്ങളും സ്കൂൾ ട്യൂട്ടർ വെബ്സൈറ്റിൽ പ്രത്യേകം ലഭ്യമായിരിക്കും.
കലോത്സവ വിവരങ്ങൾ അറിയാനുള്ള ഉത്സവം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഡിസംബർ 30 ആം തീയതി മുതൽ ഈ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാകും.
Highlights ; Ulsav app Kerala School Kalolsavam 2024,Kerala school Kalolsavam
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല