സ്കൂൾ തുറക്കൽ ; ഹയർ സെക്കന്ററി എൻഎസ്എസ് ക്യാമ്പ് ;ആശങ്കയിലായി സ്കൂൾ അധികൃതർ
ഹൈസെക്കൻഡറി എൻഎസ്എസ് ക്യാമ്പുകൾ അവസാനിക്കുന്നത് ജനുവരി ഒന്നിനാണ്. എന്നാൽ സ്കൂൾ തുറക്കുന്നതും ജനുവരി ഒന്നിന് തന്നെ. ഇതുമായി ബന്ധപ്പെട്ട ആശങ്കയിലാണ് സ്കൂൾ അധികൃതർ.ഒരാഴ്ച നീളുന്ന എൻഎസ്എസ് ക്യാമ്പുകൾ അവസാനിക്കുന്നത് ജനുവരി ഒന്നിന്. സംസ്ഥാനത്തെ ക്രിസ്മസ് അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതും ജനുവരി ഒന്നിന് തന്നെ.എന്നാൽ ക്യാമ്പുകളിൽ കുട്ടികൾ താമസിക്കുന്നതിനാൽ ഇതിനോടൊപ്പം എങ്ങനെ ക്ലാസുകൾ നടത്തും എന്നുള്ള ആശങ്കയിലാണ് സ്കൂൾ അധികൃതരും.
അഞ്ചുദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ നടത്തുന്നുണ്ടെങ്കിൽ അത് സ്കൂളുകൾ സ്വന്തം നിലക്ക് ഫണ്ട് കണ്ടെത്തണം നിർദ്ദേശവും പൊതുവിദ്യാഭ്യാസ നിർദേശിച്ചിട്ടുമുണ്ട് എന്നാണ് സൂചന.ഇതുമായി ബന്ധപ്പെട്ടു പ്രധാന മാധ്യമങ്ങൾ ഉൾപ്പടെ വാർത്ത നൽകിയിട്ടുണ്ട്. മനോരമ, ദി ഹിന്ദു ഉൾപ്പടെ.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Highlights : Nss Camp and School reopening Kerala after christmas Holiday