കോവിഡ് കേസുകൾ കുതിച്ചുയരുന്നു: സ്കൂളുകളിൽ നിയന്ത്രണങ്ങൾക്ക് ഒരുങ്ങി കർണാടകം.covid case
ബാംഗ്ലൂർ: കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാർ. ജനുവരി പകുതിയോടെ കർണാടകയിലെ കോവിഡ് ബാധകരുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിസന്ധി മറികടക്കുവാനായി സ്കൂളുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ജനുവരി ഒന്നു മുതൽ വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായി മാസ്ക് ധരിക്കണം. സ്കൂളുകളിൽ സാനിറ്റൈസേഷൻ സംവിധാനം ഒരുക്കുകയും, പൊതുയോഗങ്ങളിലും അസംബ്ലികളിലും കൃത്യമായ സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് ശേഷം കോവിഡ് കേസുകളിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി മുന്നിൽകണ്ടാണ് ഗവൺമെന്റിന്റെ മുൻകരുതൽ.കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 23 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇപ്പോൾ 105 പേരാണ് കോവിഡ് ബാധിതരായി കർണാടകയിൽ വിവിധ ആശുപത്രികളിലും വീടുകളിലുമായി ഉള്ളത്.
Highlights : Karnataka School, karnataka covid case latest news
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല