വീണ്ടും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം! ഒടുവിൽ വമ്പൻ ട്വിസ്റ്റ് ; അതിരുവിടുന്ന പ്രാങ്ക്
മലപ്പുറം : മലപ്പുറം താനൂരിൽ പട്ടാപ്പകൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുവാൻ ശ്രമം. രാവിലെ എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. റോഡ് അരികിൽ നിന്ന് കുട്ടിയെ സ്കൂട്ടറിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി ഒച്ച ഉണ്ടാക്കി ബഹളം വച്ചതോടെ ഇവർ ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞു.
സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണത്തിൽ അയൽവാസികളാണ് ഇതിന് പിന്നിൽ എന്ന കണ്ടെത്തി. പിന്നീടാണ്
ഇതിന് പിന്നിലെ രസകരമായ വസ്തുത പുറത്തുവരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ വേണ്ടി ആയിരുന്നില്ല പ്രാങ്ക് ചെയ്യാൻ വേണ്ടി ചെയ്തതാണ് എന്നാണ് ഇവർ മൊഴി നൽകിയത്. കുട്ടിയുടെ മാതാപിതാക്കളും അയൽവാസികളെ തിരിച്ചറിഞ്ഞതോടെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ആയിരുന്നില്ല ഉദ്ദേശമെന്ന് വ്യക്തമായി. തട്ടിക്കൊണ്ടുപോകൽ അല്ലായിരുന്നു ഉദ്ദേശം എന്ന് രക്ഷകർത്താക്കൾക്കും പോലീസിനും ബോധ്യമായിട്ടും അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തിയായതിനാൽ ഇരുവർക്കും എതിരെ പോലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല