"അച്ചടക്കം ഇല്ലാത്തവർ കടക്ക് പുറത്ത് " സ്കൂൾ കുട്ടികളെ നവകേരള സദസ്സിന് എത്തിക്കണം, അച്ചടക്കമുള്ളവർ മാത്രം മതിയെന്ന് നിർദേശം.

 


Follow Us On Google News



നവ കേരള സദസ്സിൽ വിദ്യാർഥികളെ എത്തിക്കാൻ നീക്കം വിദ്യാർത്ഥികളെ നവ കേരള സദസിൽ എത്തിക്കണമെന്ന് ആവശ്യവുമായി പ്രധാന അധ്യാപകർക്ക് നിർദ്ദേശം നൽകി. 200 കുട്ടികളെങ്കിലും നവ കേരളസദസ്സിൽ എത്തണം നിന്നാണ് നിർദ്ദേശം. അച്ചടക്കമുള്ള കുട്ടികൾ മാത്രം മതി എന്നുള്ള നിർദ്ദേശവും ഉൾപ്പെടുന്നു.തിരൂരങ്ങാടി ഡിഇഓ വിളിച്ചുചേർത്ത യോഗത്തിലാണ് ഇത്തരത്തിൽ നിർദേശം നൽകിയത്.


സംഭവം വിവാദമായതോടെ കർശന നിർദേശം നൽകിയിട്ടില്ല എന്നും, പഠനത്തിന്റെ ആവശ്യത്തിനായി പങ്കെടുപ്പിക്കാം എന്നാണ് പറഞ്ഞതെന്നും ഡിഇ വ്യക്തമാക്കി. കുട്ടികളെ നിർബന്ധിച്ചു പങ്കെടുപ്പിക്കണം എന്ന് പറയുന്നത് ശരിയല്ല എന്നും മുസ്ലിം ലീഗ് വ്യക്തമാക്കി. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ആണ് വിവിധ ഭാഗങ്ങളിൽ നിന്നായി ഉയരുന്നത്.


Highlights : Kerala Nava kerala sadass. Pinarayi vijayan