മഴ മുന്നറിയിപ്പിൽ മാറ്റം ; പത്തനംതിട്ട ജില്ലയിൽ റെഡ് അലെർട് ; അതി ശക്തമായ മഴക്ക് സാധ്യത | Heavy Rain Red alert

 

പ്രതികാത്മക ചിത്രം 

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ റെഡ് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പിൽ മാറ്റം വന്നിരിക്കുകയാണ്. നേരത്തെ പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് ആയിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ വൈകിട്ട് ആറുമണിയോടുകൂടി പത്തനംതിട്ട ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി.


അതി തീവ്ര മഴ മുന്നറിയിപ്പാണ് നിലവിൽ പത്തനംതിട്ട ജില്ലയിൽ നിലവിൽ നൽകിയിരിക്കുന്നത്. പല ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരം ഇടുക്കി ജില്ലകളിൽ ഓറഞ്ച് നിലവിലുണ്ട്.കാസർഗോഡ് കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Highlight : Kerala Heavy Rain, Pathanamthitta Red alert