ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളെ നവ കേരള സദസ്സിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ; ഇടക്കാല ഉത്തരവ് ആണ് ഇതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത്.

 


സംസ്ഥാനത്ത് ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളെ നവ കേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് നൽകിയ ഹർജിയിലാണ് ഇത്തരത്തിൽ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇനി മുതൽ വിദ്യാർഥികളെ നവകേരള സദസ്സിൽ പങ്കെടുപ്പിക്കില്ല എന്ന് സർക്കാർ നേരത്തെ തന്നെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.


 വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു എന്നുള്ള വാർത്തകളും സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നു.


Highlights: No Students Upto Higher Secondary For nava kerala sadas


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക