ഉപജില്ലാ കലോത്സവത്തിൽ കൂട്ട തല്ല്. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ ; പടക്കം പൊട്ടിച്ചതിന്റെ പേരിൽ.

 

വിഡിയോ ദൃശ്യങ്ങൾ, മാറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും ലഭിച്ചത് 

പാലക്കാട്‌ ; മണ്ണാർക്കാട് ഉപജില്ല കലോത്സവത്തിനിടെ കൂട്ടതല്ല്. സമ്മാനദാനം നിർവഹിക്കുന്നതിനിടെ പടക്കം പൊട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചത്.പരിപാടിക്കിടയിൽ അടുത്ത് ഉണ്ടായിരുന്ന വണ്ടിയിൽ നിന്നും പടക്കം പൊട്ടിക്കുകയും ഇത്  അധ്യാപകരും മറ്റ് സഘാടകരും ഇത് ചോദ്യം ചെയ്യുകയും ചെയ്തു.


തുടർന്ന് ഉണ്ടായ വാക്ക് തർക്കത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഏറ്റുമുട്ടി.തമ്മിൽ തല്ല് രൂക്ഷമായ സാഹചര്യത്തിൽ പോലീസ് ലാത്തി വീശി തുടർന്നാണ് സംഘർഷത്തിന് അയവ് വന്നത്.

Highlights: clashes between parents and teachers in subdistrict kalolsavam