ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; ഈ അപ്പുകൾ ഫോണിൽ ഉണ്ടോ.?
ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ പോലുള്ള യുപിഐ ആപ്പുകൾ. ഏറ്റവും എളുപ്പത്തിൽ പണം ഇടപാട് നടത്താനും ഇത്തരത്തിലുള്ള ആപ്പുകൾ സഹായകരമാണ്. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടിയാണ് ഗൂഗിൾ പേ ഉൾപ്പെടെയുള്ള ആപ്പുകൾ പ്രവർത്തിക്കുന്നത്. തട്ടിപ്പുകൾ തടയുന്നതിനും ഇവ സഹായകരമാണ്. എന്നാൽ ഉപഭോക്താക്കൾ സ്വന്തം നിലക്കും ജാഗ്രത പാലിക്കണം എന്നാണ് ഗൂഗിൾ പേ പോലുള്ളവ നൽകുന്ന നിർദ്ദേശവും. ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ക്രീൻഷയറിംഗ് ആപ്പുകളും സോഫ്റ്റ്‌വെയറുകളും.
ഗൂഗിൾ പേ പോലുള്ള യുപിഎ ആപ്പുകൾ പ്രവർത്തിക്കുമ്പോൾ. നിങ്ങൾ ഇത്തരത്തിൽ സ്ക്രീൻ ഷെയർ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. അതോടൊപ്പം തന്നെ മറ്റു തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നത് ഗൂഗിൾ പേ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങളുടെ ഫോണിൽ എന്താണ് നടക്കുന്നത് എന്ന് മറ്റൊരാളെ കാണാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ ആണ് സ്ക്രീൻ ഷെയറിങ് ആപ്പുകൾ. ആയതുകൊണ്ട് തന്നെ ഗൂഗിൾ പേ തുറക്കുമ്പോഴോ ഇടപാടുകൾ നടത്തുമ്പോൾ ഇത്തരത്തിലുള്ള ആപ്പുകൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
Highlights : Google Pay, Upi apps,Users of Google Pay, Phone Pay, Paytm, take note; Are these apps on the phone?
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല