ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ;അവസാന തിയതി അടുക്കറായി

 



ആധാർ കാർഡിലെ പേര്, ജനന തിയതി മറ്റ് വിവരങ്ങൾ മാറ്റം വരുത്തുവാനോ, തെറ്റുകൾ തിരുത്തുവാനോ ഇപ്പോൾ അവസരം. ഡിസംബർ 14 വരെ ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതിന് ഫീസ് ഈടാക്കില്ല എന്ന് യുഐഡിഎഐ അറിയിച്ചു.ഇത് ഓൺലൈനിൽ ചെയ്യാവുന്നത് ആണ്.


ആധാർ കാർഡിൽ നൽകിയിട്ടുള്ള ജനസംഖ്യാപരമായ അപ്ഡേറ്റുകൾ നടത്തുന്നതിന് ഫീസ് ഈടാക്കില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ ഫോട്ടോ ഐറിസ് അതുപോലെയുള്ള ബയോമെട്രിക് സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും പുതുക്കുന്നതിനും അക്ഷയ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ മറ്റ് സേവന കേന്ദ്രങ്ങളിലോ സന്ദർശിക്കേണ്ടതുണ്ട്. ഇതിനായി നിശ്ചിത ഫീസ് നൽകേണ്ടി വരും.


ഇത്തരത്തിലുള്ള ബയോമെട്രിക് രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന്. ബയോമെട്രിക് ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരുന്നത് കൊണ്ടാണിത്.

Highlights: Adhaar Card Updation Last Date