എസ്എസ്എൽസി ഗ്രേഡിന് പകരം മാർക്ക് നൽകുന്നത് സർക്കാർ തീരുമാനിച്ചില്ല

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


 എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നത് പോലെ മാർക്ക് നൽകണം എന്നുള്ള ആവശ്യം സമൂഹം ചർച്ച ചെയ്യട്ടെ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനമെടുത്തിട്ടില്ല.ഇത്തരത്തിൽ മാർക്ക് പ്രസിദ്ധീകരിക്കുമ്പോൾ വിദ്യാർത്ഥികൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗ്രേഡ് സംവിധാനം ഏർപ്പെടുത്തിയത്.


ഈ വാർത്ത കൂടി വായിക്കു ; എസ്എസ്എൽസി പുനർമൂല്യനിർണയം ഇപ്പോൾ അപേക്ഷിക്കാം ; ഇന്ന് മുതൽ അപേക്ഷ നൽകാം 


എന്നാൽ ഇത്തരത്തിൽ മാർക്ക് സംവിധാനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിക്കുകയും.ഹൈക്കോടതി കാര്യം പരിഗണിക്കാൻ സർക്കാരിനെ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.എന്നാൽ ഈ വിഷയത്തിൽ തിടുക്കപ്പെട്ട ഒരു തീരുമാനം എടുക്കേണ്ട എന്നാണ് സർക്കാർ തീരുമാനം.ഇത്തരത്തിൽ ഒരു ഉത്തരവ് ഫലപ്രഖ്യാപനത്തിന് തടസ്സമാകരുത് എന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഈ വർഷം രണ്ടു വർഷത്തിൽ നിന്ന് വിഭിന്നമായി ഗ്രേസ് മാർക്ക് കൂടി നൽകിയാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC