എസ്എസ്എൽസി ഹയർ സെക്കൻഡറി മൂല്യനിർണയം ; അധ്യാപക പ്രതിഷേധം ; വിദ്യാഭ്യാസ മന്ത്രിക്ക് മറുപടി

 

Frist pic: minister of education kerala second pic:from google sslc valuation

JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 3നാണ് ആരംഭിച്ചത്. എന്നാൽ ഹയർ സെക്കന്ററി മൂല്യനിർണയം ഏപ്രിൽ 3  ആരംഭിച്ചപ്പോൾ കാദർ കമ്മിറ്റി റിപ്പോർട്ട് ആയി ബന്ധപ്പെട്ട എഫ് എച്ച് എസ് ടി യുടെ നേതൃത്വത്തിൽ കരിദിനമായി ആചരിച്ചിരുന്നു. കറുത്ത ബാഡ്ജ് കെട്ടി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി പ്രസ്താവനയും നടത്തി. വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്ത് ആടരുത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. എന്നാൽ ഇതിനെതിരെ ഇപ്പോൾ എ എച്ച് എസ് ടി എ രംഗത്ത് വന്നിരിക്കുകയാണ്. മന്ത്രി കഥയറിയാതെ ആട്ടം കാണുകയാണെന്നും.മന്ത്രി കഥയറിയാതെ ആട്ടം കാണുന്നു. അധ്യാപകർ നടത്തിയത് പ്രതിഷേധ സമരമാണ്. മൂല്യനിർണ്ണയ ക്യാമ്പിന്റെ പ്രവർത്തനത്തെ ബാധിക്കാതെ നടത്തിയ സമരമാർഗ്ഗമായിരുന്നു ഹയർ സെക്കൻഡറി അധ്യാപകർ നടത്തിയത്. ഗാന്ധിയൻ സമരത്തെ ഭയക്കുന്ന സർക്കാർ ഖാദർ കമ്മിറ്റിയുടെ ഭാഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലയനനീക്കവുമായി പോകുന്നത് അംഗീകരിക്കില്ല. എസ് മനോജ് (ജനറൽ സെക്രട്ടറി, എ എച്ച് എസ് ടി എ ) ആരോപിച്ചു.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq