ആധാർ കാർഡ് പാൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇക്കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കുക ; ഇല്ലെങ്കിൽ പണി കിട്ടും.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


 ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആധാർ കാർഡും, പാൻ കാർഡും. ഇത് രണ്ടും എപ്പോഴും സുരക്ഷിതമാക്കി വെക്കേണ്ട ഒന്ന് തന്നെയാണ്. ഏതൊരു ആവശ്യത്തിനും ഇത് രണ്ടും പ്രധാന ഉപയോഗമായി വരുന്നു. ബാങ്ക് അക്കൗണ്ടുകൾ എടുക്കുന്നതിനും മറ്റു പ്രധാന ആവശ്യങ്ങൾക്കും നമ്മൾ ഇന്ന് പാൻകാർഡ് ഉപയോഗിച്ച് വരുന്നു. എന്നാൽ ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ പ്രധാന രേഖകളിൽ രണ്ടെണ്ണമാണ് ആധാർ കാർഡും പാൻ കാർഡും. പാൻ കാർഡും ആധാർ കാർഡ് എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്ന് നമുക്ക് പരിശോധിക്കാം.


പ്രധാനമായും ആവശ്യമുള്ള ഇടത്തും മാത്രം നിങ്ങളുടെ പാൻ കാർഡ് വിവരങ്ങൾ കൈമാറുക. ഓൺലൈൻ വഴിയാണെങ്കിൽ സർക്കാരിന്റെയോ മറ്റോ ഔദ്യോഗികമായിട്ടുള്ള വെബ്സൈറ്റിൽ മാത്രം ഈ വിവരങ്ങൾ കൈമാറുക. മറ്റു ആവശ്യങ്ങൾക്ക് പാൻ കാർഡ് ഒഴിവാക്കി ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള ഐഡികൾ നമുക്ക് നൽകാൻ സാധിക്കും. അതോടൊപ്പം തന്നെ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം പോലുള്ളവയിൽ നിങ്ങളുടെ ജനനതീയതി അല്ലെങ്കിൽ മുഴുവൻ പേര് നൽകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. നിങ്ങളുടെ ജനന തീയതി ഹൈഡ് ചെയ്ത് ഇടാൻ ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയയിലും സംവിധാനം ഉണ്ട്. നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡ് വിവരങ്ങൾ ആധികാരികതയുള്ള ആളുകളുമായി മാത്രം പങ്കിടാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ തന്നെ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും ദുരുപയോഗം ഒരു പരിധിവരെ കുറയ്ക്കാൻ സാധിച്ചേക്കും.


ഇതും കൂടി വായിക്കു ;തുടർച്ചയായി സ്വർണ വിലയിൽ വൻ കുറവ് ;ഇന്ന് വീണ്ടും ഞെട്ടിച്ച് സ്വർണ വില, ഇന്നത്തെ വില ഇങ്ങനെ 


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826