എസ്എസ്എൽസി ഹയർസെക്കന്ററി മൂല്യനിർണയം ; അദ്ധ്യാപകരോട് കാണിക്കുന്നത് അനീതിയും കടുത്ത ശിക്ഷനടപടിയും - എഎച്ച്എസ്ടിഎ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഒരേ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ വരുന്ന, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയത്തിലും, ശിക്ഷാനടപടികളിലും, കടുത്ത അന്തരവും, അനീതിയും ഉണ്ടാകുന്നതായി എ എച്ച് എസ് ടി എ ആരോപിച്ചു.
എസ്എസ്എല്‍സി കുട്ടികള്‍ക്ക് അര്‍ഹമായ മാര്‍ക്ക് ലഭിക്കാതെ പോകുന്നു എന്നും
2021, 22 വര്‍ഷങ്ങളിലെ എസ്എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ പുനര്‍ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് എ.എച്ച്.എസ്.ടി.എ ജനറല്‍ സെക്രട്ടറി എസ്.മനോജ് ശേഖരിച്ച വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകള്‍ വെളിവാക്കുന്നത്, മേഖലയിലെ ഇരട്ടത്താപ്പും, എസ്എസ്എല്‍സി കുട്ടികള്‍ നേരിടുന്ന അനീതിയും, അവകാശലംഘനവും ആണ് എന്ന് എഎച്ച്എസ്ടിഎ
2021 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയതില്‍, 65,363 കുട്ടികള്‍ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചതില്‍, 14970 പേര്‍ക്കും മാര്‍ക്ക് വ്യത്യാസം വന്നു. മൂല്യനിര്‍ണയത്തിലെ വീഴ്ചയുടെ പേരില്‍ മൂന്ന് അധ്യാപകരെ, മൂന്ന് വര്‍ഷക്കാലം ടാബുലേഷന്‍ ജോലികളില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ എസ്എസ്.എല്‍.സി സിസര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡ് മാത്രം രേഖപ്പെടുത്തുന്നതിനാല്‍ മാര്‍ക്ക് വ്യതിയാനത്തിന്റെ ഗുണം കുട്ടികള്‍ക്ക് ലഭിക്കില്ല.
2022ല്‍ 31944 കുട്ടികള്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് വ്യതിയാനം വന്നു, 17 അധ്യാപകര്‍ക്കെതിരെ മാത്രമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ഇനി ഹയര്‍സെക്കന്‍ഡറിയുടെ കാര്യം നോക്കൂ, 2021 മാര്‍ച്ചില്‍ പ്ലസ് വണ്‍ പരീക്ഷയില്‍ 17196 കുട്ടികള്‍ക്കും പ്ലസ് ടു പരീക്ഷയില്‍ 3106 കുട്ടികള്‍ക്കും പുനര്‍ മൂല്യനിര്‍ണയത്തിലൂടെ മാര്‍ക്ക് വ്യതിയാനം ഉണ്ടായി. ഹയര്‍ സെക്കന്‍ഡറിയിലെ കുട്ടിക്ക് ഒരു മാര്‍ക്ക് കൂടുതല്‍ കിട്ടിയാല്‍ പോലും അത് സര്‍ട്ടിഫിക്കറ്റില്‍ കൂട്ടി രേഖപ്പെടുത്തി നല്‍കും.
എസ്എസ്എല്‍സി തലത്തില്‍ മൂല്യനിര്‍ണയത്തിലെ വീഴ്ചയ്ക്ക് മൂന്നുവര്‍ഷം ടാബുലേഷന്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്യുകയെങ്കില്‍ ഹയര്‍സെക്കന്‍ഡറിയിലെ ശിക്ഷാ നടപടികള്‍; ആയിരക്കണക്കിന് രൂപ പിഴയും, ഇന്‍ക്രിമെന്റ് തടയലും പോലെ കടുത്തതാണ്. ശിക്ഷാ നടപടി സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തും.
ഇംഗ്ലീഷ് വിഷയമുള്‍പ്പെടെ മൂന്നു മാര്‍ക്ക് മുതലുള്ള വ്യതിയാനങ്ങള്‍ക്ക്, ശിക്ഷാ നടപടികള്‍ കൈക്കൊണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുമ്പോഴും, പ്ലസ് വണ്‍ പേപ്പറിലെ വ്യത്യാസത്തിന് 60 പേര്‍ക്കും, പ്ലസ്ടുവിലെതിന് 53 പേര്‍ക്കും എതിരെയാണ് പിഴ, ഇന്‍ക്രിമെന്റ് തടയല്‍, പോലുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.
എസ്എസ്എല്‍സി തലത്തില്‍ നടപടികള്‍ നേരിട്ട അധ്യാപകരുടെ പേര് സഹിതം രേഖകള്‍ പൂജപ്പുരയിലെ പരീക്ഷാഭവന്‍ തന്നുവെങ്കില്‍, അത്തരം രേഖകള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ നല്‍കാന്‍ ആവില്ലെന്ന ഉത്തരമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിഭാഗം നല്‍കിയത്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിഭാഗം നടപടി എടുത്ത ആധ്യാപകരുടെ പേരുവിവരങ്ങള്‍ വിവരാവകാശ പ്രകാരം വെളിപ്പെടുത്തിയയിട്ടുമുണ്ട്.
ഭാഷാ വിഷയങ്ങള്‍ക്കു പോലും മൂന്ന് മാര്‍ക്ക് വ്യത്യാസത്തിന് നടപടി എടുക്കുന്നത് കടുത്ത അനീതിയാണ്. മൂല്യനിര്‍ണ്ണയ ശ്ക്ഷാനടപടികളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതുകൊണ്ടാണ് പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പരീക്ഷാ വിഭാഗം തയ്യാറാകത്തത്. മൂല്യനിര്‍ണ്ണയത്തിലുണ്ടാകുന്ന ചെറിയ തെറ്റുകള്‍ക്കുപോലും ശിക്ഷന്ല്കിയും മൂല്യനിര്‍ണ്ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും അധ്യാപകരെ ശത്രുപക്ഷത്ത് നിര്‍ത്തി ഉപദ്രവിക്കുന്ന പരീക്ഷാ വിഭാഗത്തിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് എ.എച്ച്.എസ്.ടി.എ ജനറല്‍ സെക്രട്ടറി എസ്.മനോജ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല