എസ്എസ്എൽസി സോഷ്യൽ സയൻസ് പരീക്ഷ വിദ്യാർത്ഥികൾക്ക് പണി കിട്ടി..?!

 



FOR MORE NEWS JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE

സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി സോഷ്യൽ സയൻസ് പരീക്ഷയായിരുന്നു നടന്നത്. സോഷ്യൽ സയൻസ് പരീക്ഷയിൽ വിദ്യാർത്ഥികൾ കുഴപ്പമില്ല എന്നുള്ള അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അത്ര എളുപ്പവും അത്ര ടഫും ഉള്ള പരീക്ഷ ചോദ്യപേപ്പർ അല്ലായിരുന്നു എന്നാണ് വിവരം. അത്യാവശ്യം പഠിച്ചു പോയ വിദ്യാർത്ഥികൾക്ക് ചിന്തിച്ചു എഴുതേണ്ട ചോദ്യങ്ങളും ഉണ്ടായിരുന്നു എന്നുള്ളത് വിദ്യാർഥികൾ പറയുന്നു.

 എ പ്ലസിലേക്ക് എത്തിക്കാൻ വേണ്ട മാർക്കിനുള്ള ചോദ്യങ്ങൾ കുറച്ചു ബുദ്ധിമുട്ടിച്ചു എന്നും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുള്ള അഭിപ്രായം ഉണ്ട്. എന്നാൽ പൊതുവിലെ സാഹചര്യമെടുത്തു നോക്കുമ്പോൾ. എസ്എസ്എൽസി പരീക്ഷകൾ സോഷ്യൽ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും വളരെ ഈസി ആയിട്ടുള്ള പരീക്ഷകൾ ആയിരുന്നു നടന്നിരുന്നത്. ഹിന്ദി പരീക്ഷയാണ് വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടിച്ചതൊന്നും വിദ്യാർഥികൾ സ്കൂൾ ട്യൂട്ടർ ന്യൂസിനോട് പറഞ്ഞു.

സോഷ്യൽ സയൻസ് പരീക്ഷ മീഡിയം ലെവലിൽ ഉള്ള ചോദ്യപേപ്പർ ആണ് എന്നാണ് വിദ്യാർത്ഥികൾ സ്കൂൾ ട്യൂട്ടറിന്റെ സർവേയിൽ വ്യക്തമാക്കിയത്.ഇനി നാല് പരീക്ഷകളാണ് അവശേഷിക്കുന്നത്. അതിൽ മൂന്നെണ്ണം സയൻസ് വിഷയങ്ങൾ തന്നെയാണ്. ഫിസിക്സ് ഗണിതം, അതോടൊപ്പം തന്നെ മലയാളം, ബയോളജി ഈ വിഷയങ്ങളുടെ പരീക്ഷയാണ് ഇനി നടക്കാൻ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും ഒരിക്കൽ കൂടി ആശംസകൾ നേരുന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ