എസ്എസ്എൽസി ഫിസിക്സ് പരീക്ഷ വിദ്യാർഥികൾക്ക് പണികിട്ടി..?! ; ഇതെന്ത് പരീക്ഷ "ണം"
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
ഇന്ന് നടന്ന എസ്എസ്എൽസി ഫിസിക്സ് പരീക്ഷ വിദ്യാർത്ഥികളെ നന്നായി വലച്ചു. ഭൂരിഭാഗം വിദ്യാർഥികൾക്കും ഇന്ന് നടന്ന പരീക്ഷ ടഫ് ആയിരുന്നു എന്ന് വിദ്യാർഥികൾ പറയുന്നു.
മോഡൽ പരീക്ഷയ്ക്ക് വന്നതായിരുന്നു എളുപ്പം. മോഡൽ പരീക്ഷയെക്കാൾ കഠിനമായിരുന്നു ഈ പരീക്ഷ എന്ന് വിദ്യാർഥികൾ സ്കൂൾ ട്യൂട്ടർ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ പരീക്ഷകളെ വച്ചു നോക്കുമ്പോൾ ഹിന്ദിയും ഇപ്പോൾ ഇതാ ഫിസിക്സും ആണ് വിദ്യാർത്ഥികളെ വലച്ചത്. അത്യാവശ്യം ചിന്തിച്ച് എഴുതേണ്ട ചോദ്യങ്ങൾ, കൺഫ്യൂഷൻ ആകുന്ന രീതിയിലുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം. ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഇന്ന് നടന്ന ഫിസിക്സ് പരീക്ഷ കഠിനമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. ഫിസിക്സിലെ ചോദ്യപേപ്പർ കണ്ടു പലരും ഞെട്ടി എന്നും വിദ്യാർഥികൾ അഭിപ്രായപ്പെടുന്നു. സ്കൂൾ ട്യൂട്ടർ ന്യൂസിന്റെ കമന്റ് ബോക്സിലും വിദ്യാർത്ഥികൾ ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തി .
എ പ്ലസിലേക്ക് എത്തിക്കാൻ വേണ്ട ചോദ്യങ്ങൾ നന്നായി ആലോചിച്ച് , ചിന്തിച്ച് എഴുതേണ്ട ചോദ്യങ്ങളും ഉണ്ടായിരുന്നു.
എന്നാൽ ഇന്നത്തെ പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന സർവേയിൽ ഒരേ രീതിയിലാണ് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇനി എസ്എസ്എൽസി രണ്ട് പരീക്ഷകളാണ് നടക്കാൻ ഉള്ളത്. ഗണിതവും മലയാളവും. ഒരിക്കൽ കൂടി എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകളും നേരുന്നു.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല