എസ്എസ്എൽസി കണക്ക് പരീക്ഷ കണക്കുകൂട്ടലുകൾ തെറ്റിച്ചു..? വിദ്യാർത്ഥികൾ പറയുന്നു
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
എസ്എസ്എൽസി കണക്ക് പരീക്ഷ കണക്കുകൂട്ടൽ തെറ്റിച്ചു, വിദ്യാർഥികളുടെ അഭിപ്രായം ഇങ്ങനെ, ഇന്ന് നടന്ന എസ്എസ്എൽസി ഗണിതം പരീക്ഷ കുഴപ്പമില്ല എന്നാണ് വിദ്യാർഥികൾ ഭൂരിഭാഗം അഭിപ്രായപ്പെട്ടത്. എ പ്ലസ് ലേക്ക് എത്തിക്കാൻ വേണ്ട ചോദ്യങ്ങൾ ഒരല്പം ബുദ്ധിമുട്ടിച്ചു എന്ന് വിദ്യാർത്ഥികൾ പറയുന്നു. എങ്കിലും കുഴപ്പമില്ലാത്ത രീതിയിൽ തന്നെ എഴുതാൻ പറ്റിയെന്നാണ് ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപ്പെടുന്നത്. എസ്എസ്എൽസി പരീക്ഷയിൽ ഹിന്ദി പരീക്ഷയാണ് ഒരല്പം വിദ്യാർത്ഥികളെ വലച്ചത്. ബാക്കി എല്ലാ പരീക്ഷകളും വിദ്യാർഥികൾക്ക് സുഖമായി തന്നെ എഴുതാൻ സാധിച്ചു.
ഒരു ആവറേജ് മാർക്കിനുള്ള ചോദ്യങ്ങൾ എസ്എസ്എൽസി കണക്കു പരീക്ഷയിൽ വളരെ ഈസിയായി തന്നെ എഴുതാൻ സാധിച്ചു എന്ന് വിദ്യാർഥികൾ പറയുന്നു. എ പ്ലസ് ലേക്ക് എത്തിക്കാൻ വേണ്ടി ചില ചോദ്യങ്ങളാണ് വിദ്യാർത്ഥികളെ കൊഴപ്പിച്ചത്. പൊതുവേ കണക്കു പരീക്ഷ വിദ്യാർഥികൾ സംബന്ധിച്ചിടത്തോളം അതീവ ഗൗരവത്തോടെയാണ് വിദ്യാർത്ഥികൾ നോക്കിക്കാണുന്നത്. കുറച്ച് ടഫ് ആണ് എന്നുള്ള ഇതിൽ തന്നെയാണ് വിദ്യാർത്ഥികളും ഇന്നത്തെ കണക്ക് പരീക്ഷക്ക് തയ്യാറെടുത്തത്. ഹിന്ദി ഫിസിക്സ് പരീക്ഷകളാണ് വിദ്യാർഥികളെ കുറച്ചൊന്നു ബുദ്ധിമുട്ടിച്ചത്. ബാക്കി പൊതുവേയുള്ള പരീക്ഷകൾ എല്ലാം വിദ്യാർത്ഥികളെ വലയ്ക്കാതെ തന്നെ അവസാനിച്ചു. ഇനി എസ്എസ്എൽസി പരീക്ഷയ്ക്ക് ഒരു വിഷയം മാത്രമാണ് ബാക്കിയുള്ളത്. 29 ആം തീയതി എസ്എസ്എൽസി പരീക്ഷ അങ്ങനെ അവസാനിക്കുകയാണ്. എല്ലാ വിദ്യാർത്ഥികൾക്കും ഒരിക്കൽ കൂടി വിജയാശംസകൾ നേരുന്നു
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല