വിദ്യാർത്ഥി എസ്എസ്എൽസി പരീക്ഷയെഴുതിയത് ആംബുലൻസിലിരുന്ന് ; പരീക്ഷയും ഓപ്പറേഷനും ഒരുമിച്ച്

 


FOR MORE NEWS JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE

നെടുങ്കണ്ടം ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സച്ചു.കഴിഞ്ഞ പരീക്ഷയ്ക്ക് സച്ചുവിന് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും. ഡോക്ടർമാർ സച്ചുവിന് ഓപ്പറേഷൻ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഓപ്പറേഷൻ കഴിഞ്ഞ് 48 മണിക്കൂറിനു ശേഷം സച്ചു എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തി.

തനിക്ക് പരീക്ഷ ഒഴിവാക്കാൻ ആഗ്രഹമില്ല എന്നായിരുന്നു സച്ചുവിന്റെ നിലപാട്. ഈ നിലപാടിനൊപ്പം തന്നെ അധ്യാപകരും പിടിഎ അംഗങ്ങളും ഒപ്പം നിന്നു.സച്ചുവിന്റെ ആത്മധൈര്യത്തിന് മുന്നിൽ ഒന്നും ആലോചിക്കാതെ അവർ അവനു പരീക്ഷ എഴുതുവാനുള്ള സംവിധാനങ്ങൾ ഒരുക്കി. സച്ചു ആംബുലൻസിൽ കിടന്ന് ഉത്തരങ്ങൾ സഹായിയോട് പറഞ്ഞു അവൻ  ഉത്തര പേപ്പറിൽ കുറിക്കവാനും തുടങ്ങി.

സച്ചുവിന് പരീക്ഷ എഴുതണമെന്ന് പറഞ്ഞു ഉടൻതന്നെ സ്കൂൾ അധികൃതർ അതിനുവേണ്ട നിയമനടപടികൾ ഡിഇഒ യുമായി ബന്ധപ്പെട്ട പൂർത്തിയാക്കി.നന്നായി പഠിക്കുന്ന വിദ്യാർത്ഥിയാണ് സച്ചു. പരീക്ഷ എഴുതാൻ വേണ്ട എല്ലാ സഹായങ്ങളും പിടിഎ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.