എസ്എസ്എൽസി ബയോളജി പരീക്ഷ പൊളിച്ചടുക്കി..?! ഇതെന്തൊരു പരീക്ഷ

 


JOIN OUR WHATSAPP GROUP

LINK:https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE

ഇന്ന് നടന്ന എസ്എസ്എൽസി ബയോളജി പരീക്ഷ വിദ്യാർഥികളെ ഒട്ടുംതന്നെ വലച്ചില്ല. മോഡൽ പരീക്ഷയെക്കാൾ എത്രയോ എളുപ്പമായിരുന്നു എന്ന് വിദ്യാർഥികൾ പറഞ്ഞു. പല വിദ്യാർത്ഥികൾക്കും ബയോളജി പരീക്ഷ എളുപ്പം ആയിരുന്നു. 70% ത്തോളം വിദ്യാർത്ഥികൾക്കും ബയോളജി പരീക്ഷ എളുപ്പമായിരുന്നു. വളരെ ആശങ്കയോടെയായിരുന്നു വിദ്യാർത്ഥികൾ ബയോളജി പരീക്ഷയെ നേരിട്ടത്.

ചോദ്യപേപ്പർ കയ്യിൽ കിട്ടിയപ്പോൾ ആശങ്കക്കൊന്നും അടിസ്ഥാനവും ഇല്ല എന്ന് മനസ്സിലായതായും വിദ്യാർത്ഥികൾ പറഞ്ഞു. മോഡൽ എക്സാമിന് അപേക്ഷിച്ച് പല വിദ്യാർഥികൾക്കും എസ്എസ്എൽസി ബയോളജി പരീക്ഷ എളുപ്പമായിരുന്നു. കൂടാതെ തന്നെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഹിന്ദി സോഷ്യൽ ഒഴികെ ബാക്കി എല്ലാ വിഷയങ്ങളും വിദ്യാർത്ഥികളെ ഒട്ടും വലച്ചില്ല. എസ്എസ്എൽസി ബയോളജി പരീക്ഷയൊക്കെ ഫുൾ മാർക്ക് കിട്ടും എന്ന് പല വിദ്യാർത്ഥികളും സ്കൂൾ ട്യൂട്ടർ ന്യൂസിനോട് പറഞ്ഞു.മോഡലിനേക്കാൾ എളുപ്പമായിരുന്നു എന്നാണ് അവരുടെ അഭിപ്രായം.

ഹിന്ദി പരീക്ഷയാണ് വിദ്യാർഥികളെ ഏറെ കുഴപ്പിച്ചത്. ഹിന്ദി ചോദ്യപേപ്പറിൽ വലിയ വിമർശനമാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഉയർത്തിയത്. ഭൂരിഭാഗം വിദ്യാർത്ഥികളും എ പ്ലസ് പ്രതീക്ഷിച്ച ഒരു വിഷയം കൂടിയാണ് ഹിന്ദി. എന്തുതന്നെയായാലും ഇന്നും നടന്ന ബയോളജി പരീക്ഷ വിദ്യാർഥികളെ സന്തോഷത്തിലും ആഹ്ലാദത്തിലും ആക്കി എന്നുള്ളതിൽ സംശയമില്ല. പല വിദ്യാർത്ഥികളും പുഞ്ചിരിയോടെയാണ് പരീക്ഷ ഹാളിൽ നിന്ന് പുറത്തിറങ്ങിയത്. ഭൂരിഭാഗം വിദ്യാർഥികൾക്കും പരീക്ഷ എളുപ്പം ആയിരുന്നു എന്നാണ് പല വിദ്യാർത്ഥികളും നമ്മളോട് അഭിപ്രായപ്പെട്ടതും. ഇനി നടക്കാനുള്ളത് മൂന്ന് പരീക്ഷകൾ മാത്രമാണ്. ഫിസിക്സ് ഗണിതം മലയാളം എന്നീ വിഷയങ്ങളാണ് ഇനി നടക്കാൻ ഉള്ളത്.

 വിദ്യാർഥികൾ ഏറെ ആശങ്കയോടെ നോക്കിക്കാണുന്ന മറ്റൊരു പരീക്ഷയാണ് ഗണിതം. ഭൂരിഭാഗം പരീക്ഷകളും കഴിഞ്ഞപ്പോൾ പൊതുവേ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ എളുപ്പമായിരുന്നു എന്നാണ് വിലയിരുത്തൽ. ഒരിക്കൽ കൂടി എല്ലാ വിദ്യാർത്ഥികൾക്കും നല്ലൊരു വിജയാശംസകൾ നേരുന്നു...!