ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടെ തൊഴിലാളി യന്ത്രത്തിൽ കുടുങ്ങി

 


ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടെ തൊഴിലാളി യന്ത്രത്തിൽ കുടുങ്ങി.ഓര്‍ക്കാട്ടേരിയില്‍ ആകാശത്തൊട്ടില്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ തൊഴിലാളി യന്ത്ര ഭാഗങ്ങളില്‍ കുടുങ്ങി. ഷംസു 48 ആണ് യന്ത്രത്തിൽ കുടുങ്ങിയത്.പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. ഓര്‍ക്കാട്ടേരി ചന്ത കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞെങ്കിലും ആകാശത്തൊട്ടിലിന് യന്ത്രത്തകരാറുള്ളതിനാല്‍ അഴിച്ചു മാറ്റിയിരുന്നില്ല. ഇന്നാണ് ഷംസവും സംഘവും ഇത് അഴിച്ചുമാറ്റാന്‍ എത്തിയത്.