എസ്എസ്എൽസി കെമിസ്ട്രി പരീക്ഷ പൊളിച്ചടുക്കി

 


ഇന്ന് നടന്ന എസ്എസ്എൽസി കെമിസ്ട്രി പരീക്ഷ എളുപ്പമായിരുന്നതെന്ന് വിദ്യാർഥികൾ. ഹിന്ദി പരീക്ഷ അല്പം കഠിനമായിരുന്നു. അധ്യാപകർക്ക് തങ്ങളുടെ കഴിവ് പ്രതിഫലിപ്പിക്കാനുള്ള ഇടമല്ല ചോദ്യപേപ്പർ എന്നുള്ള വ്യാപക ആക്ഷേപം നിലനിൽക്കുകയായിരുന്നു കെമിസ്ട്രി പരീക്ഷ നടന്നത്. എന്നാൽ കെമിസ്ട്രി പരീക്ഷ ഒരു കാരണവശാലും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചില്ല. ഏകദേശം 90% ത്തോളം വിദ്യാർത്ഥികൾക്കും കെമിസ്ട്രി പരീക്ഷ വളരെ എളുപ്പമായിരുന്നു എന്നാണ് വിവരം. ഭൂരിഭാഗം വിദ്യാർഥികൾക്കും ഫുൾ മാർക്ക് എന്നുള്ള നിലയിലേക്ക് കെമിസ്ട്രി പരീക്ഷ എത്തിച്ചു. വിദ്യാർഥികൾക്ക് ടെൻഷൻ ഫ്രീയായി അവർക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞു. ഏറ്റവും മികച്ച ചോദ്യപേപ്പർ ആയിരുന്നു കെമിസ്ട്രി പരീക്ഷക്ക് തയ്യാറാക്കിയത്. പല വിദ്യാർത്ഥികളും സ്കൂൾ ട്യൂട്ടർ ന്യൂസിനോട് പ്രതികരിച്ചു.