നാളെ അവധി തരുമോ..? കളക്ടർ മാമനോട് വിദ്യാർഥികൾ...! ഒപ്പം രസകരമായ മറുപടിയും

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ ജില്ലാ കളക്ടർ ആയി കൃഷ്ണ തേജ ഐഎഎസ് ചാർജെടുത്തത്. അപ്പോഴാണ് വിദ്യാർത്ഥികൾ തന്നോട് പേഴ്സണലായി മെസ്സേജ് അയച്ചു നാളെ അവധി തരുമോ കളക്ടർ മാമ എന്ന് ചോദിച്ചത്...! നേരത്തെ ആലപ്പുഴ ജില്ലാ കളക്ടർ ആയിരിക്കെ. വിദ്യാർഥികളുടെ ഹൃദയം കവർന്ന ഒരു കളക്ടർ ആയിരുന്നു വി ആർ കൃഷ്ണ തേജാ ഐഎഎസ്.

 വിദ്യാർത്ഥികൾക്ക് വേണ്ടി അദ്ദേഹം ഒത്തിരി കാര്യങ്ങൾ ആലപ്പുഴയിൽ നിന്ന് ചെയ്യാൻ സാധിച്ചു. പുതിയ തൃശ്ശൂർ ജില്ലാ കളക്ടറായി ചാർജ് എടുക്കുമ്പോൾ വിദ്യാർഥികൾ ആദ്യം കളക്ടർ മാമനോട് ചോദിച്ചത് ഞങ്ങൾക്ക് നാളെ അവധി തരുമോ എന്നായിരുന്നു..!

 തന്റെ ഫേസ്ബുക്കിൽ വളരെ രസകരമായ ഒരു മറുപടിയും അദ്ദേഹം അതിന് നൽകി. അദ്ദേഹം ചാർജ് എടുത്തു എന്ന് അറിഞ്ഞ ഉടൻ തന്നെയാണ് വിദ്യാർത്ഥികൾ അദ്ദേഹത്തിനു സന്ദേശം അയക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ രസകരമായ മറുപടി ഇങ്ങനെയായിരുന്നു " മഴ ഇല്ലാത്തതിനാലും പരീക്ഷാക്കാലമായതിനാലും, നാളെ അവധി തരാൻ പറ്റില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരു സർപ്രൈസ് സമ്മാനവും ആയിട്ടാണ് വന്നരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

 വിദ്യാർഥികൾക്കുവേണ്ടി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു കളക്ടർ ആണ് വി ആർ കൃഷ്ണതേ ജ ഐഎഎസ്. പുതിയ കളക്ടർക്ക് എല്ലാവിധ ആശംസകളും നേരുന്നു....



 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE