മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാൻ പരീക്ഷാ പേപ്പറിൽ ചോദ്യം, സന്തോഷവും പരിഭവവുമായി വിദ്യാർത്ഥികൾ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
മെസ്സിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കിയതോടുകൂടി, ലോകമെങ്ങും മെസ്സിയാണ് താരം, ഇപ്പോൾ ഇതാ ഈ കഴിഞ്ഞ ദിവസം നടന്ന നാലാം ക്ലാസ് പരീക്ഷയിലാണ് മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാൻ ചോദ്യം ചോദിച്ചത്,ആ ചോദ്യത്തിനാണ് വിദ്യാർത്ഥികൾ രസകരമായ മറുപടി എഴുതിയത്, പരീക്ഷാ പേപ്പറിൽ മെസ്സിയുടെ ചോദ്യം വന്നതോടുകൂടി റൊണാൾഡോയുടെയും, നെയ്മറിന്റെയും കുട്ടി ആരാധകർ, തന്റെ റൊണാൾഡോയുടെ നെയ്മറും എവിടെയെന്ന് അധ്യാപകരുടെ ചോദിച്ചു എന്ന് അധ്യാപകർ പറയുന്നു.
ചോദ്യപേപ്പറിൽ മെസ്സിയുടെ ചിത്രം അടക്കം നൽകിയാണ് ജീവചരിത്രം ചോദ്യം ചോദിച്ചത്, അത് വിദ്യാർത്ഥികളെ ഏറെ സന്തോഷത്തിലും,ആവേശത്തിലും ആക്കിയതായി അധ്യാപകർ പറയുന്നു, രസകരമായ ഒരു ഉത്തര പേപ്പർ കൂടി ഒരു അധ്യാപകൻ ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ചു,
മെസ്സിയുടെ ജീവചരിത്രം എഴുതാൻ പറഞ്ഞ ചോദ്യത്തിൽ ഒരു വിദ്യാർത്ഥി എഴുതിയത് ഇങ്ങനെ " ഞാൻ എഴുതില്ല, ബ്രസീൽ ഫാൻ ആണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം, മെസ്സിയെ ഇഷ്ടമല്ല", എന്നായിരുന്നു ഒരു വിദ്യാർത്ഥി തന്റെ ഉത്തര പേപ്പറിൽ എഴുതിയത്, എന്തുതന്നെയായാലും മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാൻ വന്ന ചോദ്യം വിദ്യാർഥികളെ സന്തോഷവും പരിഭവത്തിൽ ആക്കി എന്നുള്ളതിൽ സംശയമില്ല.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👉🏻
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല