പുതിയ കോവിഡ് 19 വേരിയന്റ് കണ്ടെത്തി. സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

 


ഇസ്രായേലിൽ പുതിയ കോവിഡ് 19 വേരിയന്റ് കണ്ടെത്തി.ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്‌, BA.1 (Omicron), BA.2 വേരിയന്റുകളുടെ സംയോജനമാണ് ഈ വേരിയന്റ് എന്നാണ് റിപ്പോര്‍ട്ട്.


 കോവിഡ് കേസുകൾ വർദ്ധിക്കുന്നു കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ.കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവ കര്‍ശനമാക്കണെന്നും കത്തില്‍ പറയുന്നു.