കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഇടിമിന്നൽ ജഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

 


സംസ്ഥാനത്തെ ഇന്ന് 14 ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തൊമ്പതാം തീയതി എല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചനം ആണ് ഇപ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നടത്തിയിരിക്കുന്നത്. വേനൽ മഴ കുറഞ്ഞു വരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതോടൊപ്പം തന്നെ അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി എറണാകുളം പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും അതോടൊപ്പം തന്നെ ഇടിയോടുകൂടിയുള്ള മഴയ്ക്കും. 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇപ്പോൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും നൽകിയിരിക്കുകയാണ്. 19 20 തീയതികളിൽ ആയാണ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശം നൽകിയത്. അടുത്ത രണ്ട് ദിവസവും മഴ തുടരാൻ തന്നെയാണ് സാധ്യത.