ഈ ജില്ലകളിൽ ഇടിയോടുകൂടിയുള്ള മഴയ്ക്ക് സാധ്യത, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ വന്നു
അടുത്ത അഞ്ചുദിവസത്തേക്കുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പുകൾ ഇപ്പോൾ ലഭ്യമായി. 9 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മലപ്പുറം കോഴിക്കോട് വയനാട്, കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഴ സാധ്യത പ്രവചനം ഇപ്പോൾ നൽകുന്നു.അതോടൊപ്പം തന്നെ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വേഗതയിൽ വീശി അടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതോടൊപ്പം തന്നെ മാർച്ച് 20 24 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പിൽ പറയുന്നു.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല