വേനൽ മഴ കനക്കും. അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത.
സംസ്ഥാനത്തെ വേനൽ മഴ തുടരും. അടുത്ത അഞ്ചു ദിവസത്തേക്കുള്ള കാലാവസ്ഥാ വകുപ്പിന്റെ മഴ സാധ്യത പ്രവചനം ലഭ്യമായി. കനത്ത ചൂടിൽ ചുട്ടുപൊള്ളുകയായിരുന്നു കേരളം. അതിനെ ആശ്വാസമായാണ് ഇപ്പോൾ വേനൽ മഴ വരുന്നത്. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ ടേബിൾ ഇപ്പോൾ പുറത്തിറങ്ങി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.അതോടൊപ്പം തന്നെ കണ്ണൂർ കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയുണ്ടാകും എന്നാണ് വിവരം. പതിനെട്ടും പത്തൊമ്പതും ഈ രീതിയിൽ തന്നെ തുടരും. അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നു. ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല