വേനൽ മഴ എത്തി രാത്രിയിലും കൂടുതൽ ജില്ലകളിൽ മഴക്ക് സാധ്യത

 



Join Our Whatsapp Group :https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


ചൂടിന് അല്പം ആശ്വാസം നൽകി വേനൽ മഴ എത്തി. കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ മഴ ആശ്വാസം ആയി. എറണാകുളത്ത് ബ്രഹ്മപുരം തീപിടിത്തതിന്റെ പശ്ചാതലത്തിൽ അല്പം ആശങ്കയോടെ ആണ് മഴയെ നോക്കികണ്ടത്.അതേസമയം മാര്‍ച്ച്‌ 15 മുതല്‍ 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിട്ടുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത..