പ്ലസ് ടു വിദ്യാർത്ഥികൾ ശ്രദ്ധിക്കുക 2023 കീം പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

 


കേരള എൻജിനീയറിങ് പ്രവേശനത്തിനുള്ള കീം ഏപ്രിൽ 10 വരെ അപേക്ഷിക്കാം.📌 കേരള മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശനത്തിന്(KEAM 2023) ഏപ്രിൽ 10 വരെ അപേക്ഷിക്കാം.



⚙️ എഞ്ചിനീയറിങ് പ്രവേശനം:

എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് KEAM 2023 സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.


⚙️ മെഡിക്കൽ പ്രവേശനം:

എം.ബി.ബി.എസ്സ്/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് നീറ്റ് 2023 റാങ്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ് കേരളത്തിൽ പ്രവേശനം. മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കീം (KEAM 2023) ന് അപേക്ഷിക്കുകയും പിന്നീട് നീറ്റ് 2023 സ്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം.


⚙️ ആർക്കിടെക്ചർ: 

ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നാറ്റ അഭിരുചി പരീക്ഷയിലെ സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.


⚙️ ബി.ഫാം:

സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പർ 1 (ഫിസിക്സ് & കെമിസ്ട്രി) എഴുതിയാൽ മതിയാകും.


⚙️ എഞ്ചിനീയറിങ്/ബി.ഫാം പ്രവേശന പരീക്ഷ: 

പേപ്പർ 1(ഫിസിക്സ് & കെമിസ്ട്രി): 2023 മെയ് 17, 10AM - 12.30PM  

പേപ്പർ 2(മാത്തമാറ്റിക്സ്): 2023 മെയ് 17, 2.30PM - 5PM  


⚙️ പോർട്ടൽ: 

🔗 https://cee.kerala.gov.in/