ലോകം ഞെട്ടി മൂന്നിടത്ത് വൻ ഭൂചലനം

 


മൂന്നിടത്ത് വൻഭൂജലനം. ഇക്കഡോറിലും പെറുവിലും താജിക്കിസ്താനിലും ആണ് ഭൂചലനം ഉണ്ടായത്. ഇക്കഡോറിൽ 15 ഭൂചലനത്തിൽ മരിച്ചതായാണ് വിവരം. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.

കനത്ത നാശം നഷ്ടങ്ങൾ അവിടെ റിപ്പോർട്ട് ചെയ്തായും വിവരമുണ്ട്. സ്കൂളുകൾ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ തകർന്നു വീണതാണ് സൂചന. ഇക്കഡോറിൽ 14 പേരും പെറുവിൽ ഒരാളുമാണ് കനത്ത ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്. താജികിസ്താനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് എന്നാണ് വിവരം. എന്നാൽ അവിടെ ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇക്കഡോറിൽ 6.8 തീവ്രത രേഖപ്പെടുത്തിയത്. വലിയ ഭൂകമ്പത്തിൽ 126 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.കെട്ടിടങ്ങളും വീടുകളും തകർന്നതായും സൂചന. താജിക്കിസ്ഥാനിലെ ഭൂകമ്പത്തിൽ നാശം നഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് വിവരം.