1 മുതൽ 10 വരെ ക്ലാസ്സുകളിളെ അദ്ധ്യാപകർക്ക് നിർബന്ധിത സ്ഥലം മാറ്റം ; കരട് നയം തയ്യാറാക്കി

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


സർക്കാർ സ്കൂളിലെ അധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ.ഇതുമായി ബന്ധപ്പെട്ടുള്ള കരട് നയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി കഴിഞ്ഞു.എല്‍പി, യുപി, ഹൈസ്‌കൂളുകളിലേക്ക് ജില്ലാതല പിഎസ്സി പട്ടിക വഴിയാണ് നിയമനം നടത്തുക. നിലവിൽ സർക്കാർ ഹൈസെക്കൻഡറി സ്കൂളുകളിൽ അഞ്ചുവർഷം കൂടുമ്പോൾ സ്ഥലം മാറ്റം നടക്കുന്നുണ്ട്.


അധ്യാപക സംഘടനകളും ആയി വിഷയം ചർച്ച ചെയ്ത ശേഷം ആയിരിക്കും ഒരുപക്ഷേ അന്തിമ തീരുമാനം എടുക്കുക എന്നാണ് സൂചന. അധ്യാപകർ ഒരേ സ്കൂളിൽ തുടരുന്ന സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കും എന്നാണ് വിലയിരുത്തൽ. അതിനെ തുടർന്നാണ് പുതിയ നീക്കം.വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള കരട് നയം തയ്യാറാക്കി എന്നാണ് വിവരം.



കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE