പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങൾ അറിയാം

 


SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാനത്തെ ഒ.ബി.സി, ഇ.ബി.സി (പൊതു വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍) സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നല്‍കുന്ന ഒ.ബി.സി, ഇ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.

വാര്‍ഷിക വരുമാനം 2,50,000 രൂപ കവിയരുത്.സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന പരീക്ഷകളായ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ 2022-23 അധ്യയന വര്‍ഷം മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ/ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാൻ സാധിക്കും.

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം.വിശദവിവരങ്ങൾക്ക് : https://www.egrantz.kerala.gov.in/

Highlights:Post Metric scholarship Apply Online,How Apply Post metric Scholarship,Last date Post metric Scholarship