എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കും
കൊച്ചി: നാഷണൽ സർവീസ് സ്കീം ( എൻ . എസ് . എസ് ) വിദ്യാർത്ഥികൾക്കുള്ള ഗ്രേസ്‌മാർക് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവർക്കു നൽകിയിരുന്ന ഗ്രേസ്‌മാർക് ആയിരിക്കും പുനഃസ്ഥാപിക്കുന്ന കാര്യം ആയിരിക്കും പരിഗണിക്കുക.
ഈ വർഷം മാർക്ക് നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം സാമൂഹ്യ സേവന മേഖലയിൽ വിദ്യാർത്ഥികളെ പ്രവർത്തനനിരതരാക്കുന്നതിൽ വലിയ ഉത്തരവാദിത്തം ആണ് വഹിക്കുന്നത് എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല