എൻ.എസ്.എസ്. ഗ്രേസ്‌മാർക് ഇനി ഓൺലൈൻ ആയി ചേർക്കാം.
എൻ.എസ്.എസ് ഗ്രേസ് മാർക്ക് ഓൺലൈനായി ചേർക്കാൻ പരീക്ഷാഭവനിൽ ആധുനിക സംവിധാനവുമായി കാലിക്കറ്റ് സർവകലാശാല.ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.സർവകലാശാലക്ക് കീഴിലെ കോളേജുകളിലെ പത്തുമൂവ്വായിരത്തിലധികം വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന സംവിധാനം ആണ് നിലവിൽ കൊണ്ട് വന്നിരിക്കുന്നത്.ഗ്രേസ് മാർക്ക് ചേർക്കാനും ഗ്രേഡ് കാർഡ് ലഭിക്കാനുമുള്ള കാലതാമസം പുതിയ സംവിധാനം വന്നതോടെ ഇല്ലാതാകും. വിദ്യാർഥികൾക്ക് സ്റ്റുഡന്റ് സൗകര്യമൊരുക്കിയത്.
ഭാവിയിൽ എൻ.സി.സി കാഡറ്റുകളുടെയും കലാ-കായിക താരങ്ങളുടെയും ഗ്രേസ് മാർക്കുകളും ഇതേ രീതിയിൽ ചേർക്കാനാകുന്ന തരത്തിൽ സോഫ്റ്റ് വെയർ വികസിപ്പിക്കാനും തീരുമാനം ആയി.ചടങ്ങിൽ അധ്യക്ഷത വഹിച്ചത് പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ ആണ്.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല