കേരള എഞ്ചിനീയറിംഗ് എൻട്രൻസ് ഇത്തവണ ഓൺലൈൻ ആകില്ല
എൻജിൻറിങ് പ്രേവേശനത്തിനായി നടത്തുന്ന കേരള എൻട്രൻസ് പരീക്ഷ ഇത്തവണ ഓൺലൈൻ ആകില്ല.ഈ വർഷം പഴയ രീതിയിലുള്ള പേപ്പർ -പെൻ ഒ.എം.ആർ പരീക്ഷ തുടരാനും ധാരണയായി.പരീക്ഷ തിയതി സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്.നീറ്റ് ജെഇഇ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചിട്ട് ആഴ്ചകൾ പിന്നിട്ടു .എന്നിട്ടും കേരള എൻട്രൻസ് പരീക്ഷ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല .
നേരത്തേ പ്രവേശന പരീക്ഷ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ വര്ഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഒന്നേകാൽ ലക്ഷം പേർ എഴുതുന്ന പരീക്ഷക്ക് സാങ്കേതിക സൗകര്യം ഒരുക്കാൻ ശേഷിയുള്ളതെന്ന് വിലയിരുത്തുന്ന സ്ഥാപനം നേരത്തേ ജെ.ഇ.ഇ പരീക്ഷ നടത്തിപ്പിൽ വിവാദത്തിലകപെട്ടിരുന്നു.അടുത്ത വര്ഷം മുതൽ പരീക്ഷ ഒരുപക്ഷെ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കിയേക്കും.
Highlights : keam exam ,keam exam 2024
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല