വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു



വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും,സർക്കാർ ഓഫീസുകൾക്കും ജനുവരി 18 നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉത്തരവായി.

 

തൃശൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും,സർക്കാർ ഓഫീസുകൾക്കും ജനുവരി 18 നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു ഉത്തരവായി.തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തെ തുടർന്ന് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത് 

 

 

 

പ്രാദേശിക അവധിയാണ് ഇപ്പോൾ ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത് .നാലാം താലപ്പൊലി ആഘോഷിക്കുന്ന ജനുവരി 18ന് ബുധനാഴ്ച പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. ഉത്സവത്തിന്റെ ഭാഗമായി ആണ് ഇപ്പോൾ അവധി നൽികിയിരിക്കുന്നത്. 

 

 

 

മുൻ നിശ്ചയിച്ചപ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ കളക്ടർ ആണ് ഇപ്പോൾ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

15, 18 തീയതികളിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മദ്യവിതരണവും വിൽപ്പനയും നിരോധിച്ചും ഉത്തരവായിട്ടുണ്ട്.

 

Highlights: kerala school holiday news tomorrow malayalam 2023