സ്കൂളുകൾ ഇനി സാറേ വിളി വേണ്ട പകരം ഇങ്ങനെ
JOIN OUR WHATSAPP GROUP : https://chat.whatsapp.com/
തിരുവനന്തപുരം:സ്കൂളുകളിൽ സർ,മാഡം വിളി ഒഴിവാക്കണം എന്ന് ബാലാവകാശ കമ്മിഷൻ പറഞ്ഞു.അദ്ധ്യാപകരെ ടീച്ചർ എന്ന് വിളിക്കുന്നതാണ് ഉചിതം എന്നും അതിൽ ലിംഗനീതിക്കും അധ്യാപകരെ ടീച്ചർ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്നും ബാലാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു.
അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യുവാൻ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണ്. ഈ നിർദേശം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ചെയർപഴ്‌സൻ കെ.വി. മനോജ്കുമാർ, അംഗം സി.വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷന്റെ ഈ തീരുമാനത്തോട് അനുകൂല നിലപാട് ആണ് ഉള്ളത് എന്നും ബാലാവകാശ കമ്മിഷൻ പറഞ്ഞു.
ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷന്റെ അഭിപ്രായം.ലിംഗനീതിക്കും അധ്യാപകരെ ടീച്ചർ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്നും ബാലാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു.സ്‌കൂളുകളിൽ ഇനിമുതൽ ഈ രീതി നിർദേശിക്കാൻ ഡിപിഐയോട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
Highlighs:Kerala School Sir,Madam,Child Right Commision New Order
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല