നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

 


കോഴിക്കോട് ജില്ലയിൽ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: സ്കൂൾ കലോത്സവത്തിന്‍റെ നാലാം ദിനമായ നാളെ കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും നാളെ (ജനുവരി 6) അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. സ്കൂൾ കലോത്സവത്തിൽ പങ്ക് കൊള്ളുന്നതിന് വേണ്ടിയാണ് ഇതെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്കെല്ലാം നാളെ അവധി ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും നേരെത്തെ അവധി നൽകിയിരുന്നു.

 

നാളെ കലോത്സവത്തിന്റെ നാലാം ദിനം ആണ്. കണ്ണൂർ ആണ് ലീഡ് നിലയിൽ മുന്നിൽ. തൊട്ടു പിന്നിൽ പാലക്കാടും. കോഴിക്കോടും ഇഞ്ചോഡിഞ്ച് പോരാട്ടം കാഴ്ച വെക്കുന്നു.

Highlights:kerala school holiday news today malayalam, kerala school holiday tomorrow, tomorrow school holiday news kerala, naale avadi