നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി, മന്ത്രി റിയാസ് ഉൾപ്പടെ വിവിധ രാഷ്ട്രിയ, കലാ പ്രവർത്തകർ പങ്കെടുത്തു.
സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ കോഴിക്കോട് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഏഴു വരെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂളുകൾക്കാണ് അവധി. സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും അവധി ബാധകമാണ്.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല