പാർക്കിലെ റൈഡ് നിന്നുപോയി; മിനുട്ടുകളോളം സഞ്ചാരികൾ തലകുത്തനെ നിന്നു



JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

അമ്യൂസ്മെന്റ് പാർക്കിലെ റൈഡ് തകരാറിലായതിനെ തുടർന്ന് സഞ്ചാരികൾ മിനുട്ടുകളോളം തലകുത്തനെ നിന്നു.പത്ത് മിനുട്ടുകളോളം ആണ് സഞ്ചാരികൾക്കു തലകുത്തനെ നിൽക്കേണ്ടി വന്നത്.പലരും പേടിയോടെ ആണ് റൈഡിൽ കേറിയത് തന്നെ.ഇപ്പോൾ ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ വൈറൽ ആണ്.ചൈനയിലെ അന്വി ഫുയാംഗ് സിറ്റിയിലെ അമ്യൂസ്‌മെന്റ് പാർക്കിലാണ് റൈഡ് ആണ് പ്രവർത്തന രഹിതം ആയത്.

പാർക്കിലെ റൈഡ് നിന്നു പോയത് അറിഞ്ഞു അധികൃതർ സ്ഥലത്ത് എത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല.റൈഡ് റീസ്റ്റാർട്ട് ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു . തുടർന്ന് മെക്കാനിക്കുകൾ സ്ഥലത്തെത്തി . മെക്കാനിക്കുകൾ റൈഡിന് മുകളിൽ കയറി തകരാറ് പരിഹരിക്കുകയായിരുന്നു ചെയ്തത്.

അനുവദിച്ചതിലും കൂടുതൽ ഭാരതത്തിൽ ഉള്ള ആളുകൾ ഈ റൈഡിൽ കയറിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നായിരുന്നു അധികൃതർ നൽകിയ വിശദീകരണം.ഇതിൽ കയറിയവർക്ക് എല്ലാവര്ക്കും പണം തിരികെ നൽകുകയും.വേണ്ട മെഡിക്കൽ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.