പാഠ്യപദ്ധതി പരിഷ്‌കരണം പുതിയ തീരുമാനവുമായി വിദ്യഭ്യാസ വകുപ്പ്



JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

തിരുവനന്തപുരം: സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണം ചട്ടക്കൂട് മാർച്ച് 31 നാകം പ്രഖ്യാപിക്കും എന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാഠപുസ്തകങ്ങൾ ഏപ്രിൽ മുതൽ തയാറാക്കുന്നത്.പുസ്തക രചയിതാക്കളുടെ പാനലും വൈകാതെ തീരുമാനിക്കും.വ്ദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരം. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റി – പാഠ്യപദ്ധതി കോർ കമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

” പ്രീ സ്കൂൾ, 1,3,5,7,9 ക്ളാസുകൾക്ക് 2024-25 അക്കാദമിക വർഷവും 2,4,6,8,10 ക്ളാസുകൾക്ക് 2025-26 അക്കാദമിക വർഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. ഈ മാസം 31 ന് പൊസിഷൻ പേപ്പറുകൾ പൂർത്തിയാക്കും. മാർച്ച്‌ 31 ന് കരിക്കുലം ഫ്രെയിംവർക്ക് പ്രസിദ്ധീകരിക്കും. ഏപ്രിൽ മാസത്തോട് കൂടി ടെക്സ്റ്റ്ബുക്ക് രചന ആരംഭിക്കും. ആദ്യഘട്ട ടെക്സ്റ്റ്ബുക്ക് രചന ഈ വർഷം ഒക്ടോബർ 31 നകം പൂർത്തിയാക്കും.”

 

കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.പുതിയ പാഠപുസ്തകങ്ങൾ ഏപ്രിൽ മുതൽ തയ്യാറാക്കുന്നത്.പുസ്തകങ്ങൾ രചയ്താക്കളെയും വൈകാതെ തീരുമാനിക്കാൻ ആകും എന്നാണ് പ്രതീക്ഷ.ഇതുമായി ബദ്ധപ്പെട്ടുള്ള ചട്ടക്കൂട് മാർച്ച് 31 നാകം പ്രഖ്യാപിക്കാൻ ആകും.Highlights: Education Minister V.Sivankutty On Curriculam Revision…