നാളെ ഹർത്താൽ പ്രഖ്യാപിച്ചു വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി
നാളെ മാനന്തവാടി താലൂക്കില്‍ യു ഡി എഫ് – ബി ജെ പി ഹര്‍ത്താല്‍.പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്ഷകന് മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും, മരിച്ചയാളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും, ആശ്രിതന് സര്‍ക്കാര്‍ ജോലിയും നല്കണമെന്നാവശ്യപ്പെട്ടും നാളെ മാനന്തവാടി താലൂക്കില്‍ യൂ ഡി എഫും, ബി ജെ പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ആദ്യം തൊണ്ടര്‍നാട് പഞ്ചായത്തിലായിരുന്നു യൂ ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.പിന്നീട് താലൂക്കടിസ്ഥാനത്തിലേക്ക് വ്യാപിക്കുകയായിരുന്നു.
പിന്നാലെ ബിജെപിയും താലൂക്ക് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. ശവസംസ്കാര ചടങ്ങ് ,വിവാഹം, അവശ്യ സേവനം എന്നിവയ്ക്ക് ഹര്‍ത്താല്‍ ബാധകമായിരിക്കില്ലെന്നും ഇരുനേതൃത്വവും വ്യക്തമാക്കി.
തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.വ്യാഴാഴ്ച രാവിലെ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ തൊണ്ടര്‍നാട് വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു -50) മരിച്ചിരുന്നു.രാവിലെ 11 മണിയോടെ വീടിനടുത്ത് ഇറങ്ങിയ കടുവ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല