ദേശിയ യുവജനോത്സവം ഇന്ന് മുതൽ ;പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും



JOIN OUR WHATSAPP GROUP : https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

ഡൽഹി:ദേശീയ യുവജനോത്സവം 26-ാമത് ഇന്ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും.ദേശീയ യുവജനോത്സവം ഇന്ന് മുതൽ ആരംഭിക്കുകയാണ്.ഇന്ത്യയിലെ ഓരോ ജില്ലയിൽ നിന്നും ഓരോ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. യുവജന ദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മവാർഷിക ദിനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ജനുവരി 13ന് നാഷണൽ യൂത്ത് സമ്മിറ്റ് നടക്കും.

 

 വ്യത്യസ്‌തങ്ങളായ സംസ്‌കാരങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് ഒരു രാജ്യമെന്ന വികാരത്തിന് കീഴിൽ ഒന്നിപ്പിക്കുകയെന്നതാണ് നാഷണൽ യൂത്ത് സമ്മിറ്റുകൊണ്ട് ലക്ഷ്യം വക്കുന്നത്.കർണാടകയിലെ ഹുബ്ബള്ളിയിൽ നടക്കുന്ന കലോത്സവം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

 

“വികസിത് യുവ, വികസിത് ഭാരത്” എന്ന പ്രമേയത്തിലൂന്നി ഹുബള്ളി, ധാർവാഡ് എന്നിവിടങ്ങളിലായാണ് ഈ മാസം 16 വരെ യുവജനോത്സവം നടക്കുന്നത്.ജനുവരി 12 മുതൽ 16 വരെയാണ് ദേശീയ യുവജനോത്സവം നടക്കുന്നത്.

Highlights: 26 Th Youth Festival Narendra modi